കൊച്ചി > കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ ആസ്തികൾ പണയംവച്ച് 50 കോടിയോളം രൂപ സമാഹരിക്കും. കേരള ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത് ബാധ്യത തീർക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുൻഗണനാ ക്രമം നിശ്ചയിക്കാൻ സർക്കാർ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. പണം അത്യാവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും, പണം നൽകിയതിന്റെ രേഖകൾ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.