ഇരിട്ടി> പന്ത്രണ്ടുകാരൻ ബൈക്കോടിച്ചതിന് പിതാവിൽനിന്ന് പൊലീസ് 13,500 രൂപ പിഴയീടാക്കി. ആറളം പൊലീസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിൽ ബൈക്ക് ഓടിച്ചതിന് രക്ഷിതാവിൽനിന്ന് പിഴയീടാക്കിയത്. കുട്ടി ബൈക്കോടിച്ചത് കണ്ട നാട്ടുകാർ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്ഐ വി വി ശ്രീജേഷിന് കൈമാറി. തുടർന്നാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.