തിരുവനന്തപുരം> മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിന് ആശങ്കവേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുല്ലപ്പെരിയാറില്‍ ജലം ഉയരുന്നതിനാല്‍ അടിയന്തിരമായി ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയായാണ് സ്റ്റാലിന്റെ പ്രതികരണം.
അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പില്ലാതെ അണണക്കെട്ട തുറന്നു ജലം ഒഴുക്കില്ലെന്നും എംകെ സ്റ്റാലിന് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.