ന്യൂഡൽഹി
കോട്ടയം സ്വദേശി ബി മണികണ്ഠൻ വ്യോമസേനയുടെ പുതിയ എയർ മാർഷലാകും. നിലവിൽ എയർ വൈസ് മാർഷലായ അദ്ദേഹം ന്യൂഡൽഹി ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് (എസിഐഡിഎസ്) ആയി പ്രവർത്തിക്കുകയാണ്. കഴക്കൂട്ടം സൈനിക് സ്കൂളിലും പുണെ നാഷണൽ ഡിഫൻസ് അക്കാദമിയിലുമായാണ് പഠനം പൂർത്തിയാക്കിയത്. ശ്രീലങ്കയിലെ എൽടിടിഇക്കെതിരായ ഓപ്പറേഷൻ പവനിലും സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂതിലും പങ്കെടുത്തിട്ടുണ്ട്. കോംഗോയിൽ യു എൻ ദൗത്യസേനയിലും അംഗമായി. 2006ൽ വായുസേനാ മെഡലും 2017ൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.
റിട്ട. അധ്യാപകൻ കോട്ടയം തിരുവാർപ്പ് രേവതിയിൽ എം ആർ ബാലകൃഷ്ണപിള്ളയുടെയും പൂന്തോട്ടത്തിൽ പി കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) നിർമല മണികണ്ഠനാണ് ഭാര്യ. മക്കൾ: അസ്ത്രിത് മണികണ്ഠൻ, അഭിശ്രീ മണികണ്ഠൻ.