കോഴിക്കോട്> തിരുവമ്പാടി സ്വദേശിയായ ഫിഷിങ് ബ്ലോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. തിരുവമ്പാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന് രാജേഷ് ജോണ്‍ (35) ആണ് മരിച്ചത്.
ഫിഷിങ് ബ്ലോഗറായ രാജേഷ് (35) കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഫിഷിങ്ങിനായി വീട്ടില്‍ നിന്നും പോകുന്നത്. അന്ന് രാവിലെ 7 ന് വീട്ടുകാരു മായി ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം ഒരു വിവരവുമില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ പൊലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിര ച്ചിലില്‍ അദ്ദേഹത്തിന്റെ വാഹനം കണ്ടെത്തി.അതിനടുത്തു നിന്നും ഏകദേശം 400 മീറ്റര്‍ മാറി വെള്ളച്ചാട്ടത്തില്‍ നിന്നാണ് രാജേഷിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.കൈയ്യില്‍ നിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരു ന്നുവെന്നാണ് കരുതുന്നത്.
സംസ്കാരം പിന്നീട്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയില്‍.അമ്മ: വത്സമ്മ വാളിപ്ലാക്കല്‍.ഭാര്യ: അനു പനങ്ങാടന്‍ (തൃശൂര്‍).
മകന്: ഏദന്‍.സഹോദരി: സോണിയ നിയില്‍ കുഴിഞ്ഞാലില്‍ (കൂടരഞ്ഞി)