നേരത്തെ നായനാർ ഭരണകാലത്ത് വൈദ്യുതി മന്ത്രിയായിരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. ഈയൊരു ചരിത്രം തന്നെ എം.വി ഗോവിന്ദന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടേക്കാം. എന്നാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജനെയും പരിഗണിക്കുന്നുണ്ട്.