കൽപ്പറ്റ > ജലനിരപ്പ് ഉയർന്നതോടെ ബാണാസുര സാഗർ ഡാം തുറന്നു. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയത്. സെക്കന്റിൽ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്.
പുഴകളിൽ ഇറങ്ങി മീൻ പിടിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസിനെ അണക്കെട്ടിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ജലനിരപ്പുയർന്നതോടെ ബാണാസുര സാഗറിൽ റെഡ് അലർട്ട് നൽകിയിരുന്നു. ജലസംഭരണിയിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ ഞായറാഴ്ച പുലർച്ചെ ആയിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്.