അടിയന്തര സാഹചര്യങ്ങളിലാണ് സർക്കാർ നിയമനിർമാണത്തിന് ഓർഡിനൻസ് ഇറക്കുക. ഇവ പിന്നീട് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ച് പാസാക്കുകയാണ് ചെയ്യേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കിൽ സഭാ സമ്മേളനം തുടങ്ങിയത് മുതൽ 42 ദിവസം മാത്രമേ ഇവയ്ക്ക് കാലാവധിയുണ്ടാകൂ