ബര്‍മിങ്ങാം> കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. അത്ലറ്റിക്സിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. 43 മിനുറ്റ് 38 സെക്കന്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഓസ്ട്രേലിയയുടെ ജെമീന നോണ്ടാഗിനാണ് സ്വര്‍ണ്ണം.
ഇന്ത്യക്കായി 2020 ടോക്യോ ഒള്മ്പിക് സില് പ്രിയങ്ക പങ്കെടുത്തിട്ടുണ്ട്. 2021 ഇന്ത്യന്‍ നടത്ത മത്സരം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. ഗെയിംസിലെ ഇന്ത്യയുടെ 27-ാമത്തെ മെഡലാണിത്. അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം ലഭിച്ചിരുന്നു. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈലില്‍ ദീപക് പുനിയയും വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ ഫൈനലില്‍ സാക്ഷി മാലിക്കുമാണ് സ്വര്‍ണ്ണം നേടിയത്.
ഫൈനലില്‍ പാകിസ്താന്റെ മുഹമ്മദ് ഇനാമിനെയാണ് ദീപക് പുനിയ തോല്‍പ്പിച്ചത്. കനേഡിയന്‍ താരം അന ഗോഡിനസിനെയാണ് സാക്ഷി മാലിക് തോല്‍പ്പിച്ചത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണമെഡലുകള്‍ ഒന്‍പതായി. നേരത്തേ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ബജ്രംഗ് പുനിയയും സ്വര്‍ണം നേടിയിരുന്നു.