ഇരിങ്ങാലക്കുട> കരുവന്നൂരിൽ രോഗ ബാധിതയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപത്തുക കൈമാറി. മന്ത്രി ആര് ബിന്ദു ഫിലോമിനയുടെ വീട്ടിലെത്തിയാണ് നിക്ഷേപത്തുക കൈമാറിയത്. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിലായതിനെ തുടർന്ന് നിക്ഷേപം തിരികെ കിട്ടിയിരുന്നില്ല. ഇതിനിടയിലാണ് ഫിലോമിന മരിച്ചത്. ഇത് ആക്ഷേപത്തിനിടയാക്കിയിരുന്നു. ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് കുടുംബത്തിന് തിരികെ ലഭിച്ചത്. 21 ലക്ഷത്തിന്റെ ചെക്കും രണ്ട് ലക്ഷം രൂപയുമാണ് മന്ത്രി കൈമാറിയത്.