ബീജിങ്
തയ്വാൻ തീരത്തെ സൈനികാഭ്യാസത്തെ വിമർശിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ജി7, യൂറോപ്യൻ യൂണിയൻ പ്രസ്താവനകളിൽ പ്രതിഷേധിച്ച് അവിടങ്ങളിൽനിന്നുള്ള സ്ഥാനപതികളെ വിളിച്ചുവരുത്തി ചൈന.
ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ടെന്ന് വിദേശ സഹമന്ത്രി ദെങ് ലി പറഞ്ഞു.
കംബോഡിയയിൽ ആസിയാൻ വിദേശമന്ത്രിതല യോഗത്തോട് അനുബന്ധിച്ച് ജപ്പാൻ വിദേശമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചൈന റദ്ദാക്കി. ജപ്പാനും ചൈനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.
കനേഡിയൻ സ്ഥാനപതി ജിം നിക്കലിനെ ചൈനീസ് വിദേശമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പെലോസി തയ്വാൻ സന്ദർശനത്തിനുപിന്നാലെ അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.