കോഴിക്കോട്> പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ (26) തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്. തിക്കോടി കോടിക്കല്‍ കടപ്പുറത്തു നിന്ന് കണ്ടെത്തി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
ജൂണ്‍ ആറിന് കാണാതായ മേപ്പയൂര്‍ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകിന്റെ മൃതദേഹമെന്നു കരുതി വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ദീപകിന്റേതല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇര്‍ഷാദിന്റേതാണെന്ന് തെളിഞ്ഞത്.