തിരുവനന്തപുരം
കേരള സർവീസ് ചട്ടത്തിലെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ്. രണ്ട്, മൂന്ന്, 59 വ്യവസ്ഥയിലാണ് വ്യക്തത വരുത്തിയത്. പെൻഷൻകാരനെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റത്തിന് 30 ദിവസത്തിൽ കൂടുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ബന്ധപ്പെട്ടവർ ട്രഷറി ഡയറക്ടറെ അറിയിക്കണം. തുടർന്ന് ധനവകുപ്പ് പെൻഷൻകാരന്റെ വിശദീകരണം തേടും.
ശേഷം പിഎസ്സിയുമായി ആലോചിച്ച് പെൻഷൻ തടയുന്നതടക്കം തീരുമാനിക്കാം.
വിരമിച്ചശേഷമുള്ള കേസുകളാണ് ഇതിൽ പരിഗണിക്കുന്നത്. സർവീസിലിരിക്കെ ആരംഭിച്ച അച്ചടക്കനടപടി സംബന്ധിച്ച അന്വേഷണം വിരമിച്ചാലും തുടരാം. കോടതി നടപടികളുടെ ഭാഗമായി സർക്കാരിനുണ്ടായ സാമ്പത്തികനഷ്ടം പെൻഷനിൽനിന്ന് ഈടാക്കാം. വിരമിച്ച് ഒരു വർഷത്തിനുള്ളിൽ എല്ലാ അച്ചടക്ക നടപടിയും പൂർത്തിയാക്കണമെന്നും വ്യവസ്ഥയിലുണ്ട്.