തിരൂര്> മലയാള സര്വകലാശാല വിദ്യാര്ഥി യൂണിയന് തെരഞ്ഞെടുപ്പില് മുഴുവന് സീറ്റിലും എസ്എഫ്ഐ വിജയിച്ചു.ഫ്രറ്റേണിറ്റി, ഡിഎസ്എ, എഐഎസ്എ, എംഎസ്എഫ്, കെഎസ്യു സഖ്യത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജപ്പെടുത്തിയാണ് എസ്എഫ്ഐ വിജയം.ഒന്പത് ജനറല് സീറ്റിലും പതിനൊന്ന് അസോസിയേഷനും നാല് സെനറ്റ് സീറ്റിലും എസ്എഫ്ഐ സ്ഥാനാര്ഥികള് വിജയിച്ചു.
വിജയികള്
അഫ്സല് ( ചെയര്മാന് )
ആരതി കെ.ആര്, ശരത്ത് എസ്.ജി(വൈസ് ചെയര്പേഴ്സണ്മാര്)
ശ്രുജിത്ത് പി.സി ( ജനറല് സെക്രട്ടറി)
ജിഷ്ണ എം.കെ, ജിനുരാജ് .ആര് (ജോ. സെക്രട്ടറിമാര്)
വൃന്ദ .ടി ( ഫൈന് ആര്ട്സ് സെക്രട്ടറി ),
സായൂജ് എം പി (മാഗസിന് എഡിറ്റര്),
അജേഷ് പി.എസ് (ജനറല് ക്യാപ്റ്റന്),
ആര്യ എം.വി,ആശിഷ് സുകു ( ബിരുദാനന്തര ബിരുദ പ്രതിനിധികള്;പൊതുസഭ ), അനീഷ് വി.പി,കൃഷ്ണ കെ.പി ( ഗവേഷക പ്രതിനിധികള്, പൊതുസഭ ),സാഹിത്യ രചന അസോസിയേഷന് സെക്രട്ടറി :- ജിനു കെ മാത്യു, ചലച്ചിത്ര പഠന അസോസിയേഷന് സെക്രട്ടറി : വിനയ് പി, സാഹിത്യപഠന അസോസിയേഷന് സെക്രട്ടറി :ഹരിപ്രിയ,
സംസ്കാരപൈതൃകപഠന അസോസിയേഷന് സെക്രട്ടറി : അനുശ്രീ ബാബു ഇ പി, ഭാഷാശാസ്ത്രം അസോസിയേഷന് സെക്രട്ടറി : അമൃതേശ്വരി സി,മാധ്യമപഠനം അസോസിയേഷന് സെക്രട്ടറി : സാരംഗ് പി.എസ്,പരിസ്ഥിതിപഠനം അസോസിയേഷന് സെക്രട്ടറി : അജന് നന്ദു, വികസനപഠനം അസോസിയേഷന് സെക്രട്ടറി : സിവിന് കെ,സോഷ്യോളജി അസോസിയേഷന് സെക്രട്ടറി :മുഹമ്മദ് അര്സല് കെ.വി,ചരിത്രപഠനം അസോസിയേഷന് സെക്രട്ടറി : അഞ്ജലികൃഷ്ണ കെ,എഴുത്തച്ഛന് പഠന കേന്ദ്രം അസോസിയേഷന് സെക്രട്ടറി : ആര്യ പി.കെ
മലയാളം സര്വ്വകലാശാലയില് മഴവില് സഖ്യത്തെ പരാജയപ്പെടുത്താന് എസ്എഫ്ഐ യോടൊപ്പം അണിനിരണ വിദ്യാര്ഥികളെയും പ്രവര്ത്തകരെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് എന്ആദില്, സെക്രട്ടറി എം സജാദ് എന്നിവര് അഭിവാദ്യം ചെയ്തു.