ന്യൂഡൽഹി> ദേശീയ വിദ്യാഭ്യാസ നയം(എൻ.ഇ.പി)പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കോർപ്പറേറ്റ് വൽക്കരണം അവസാനിക്കുക, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം നൽകുക, അധികാര കേന്ദ്രീകരണം അവസാനിപ്പിക്കുക, വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ്സ് ഓർഗനെെസേഷൻ(ഐഫെക്ടോ) നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തി.
രാവിലെ പത്തിന് തുടങ്ങിയ മാർച്ചിന് ഐഫെക്ടോ നേതാക്കൾ നേതൃത്വം നൽകി . കെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. പി പി പ്രകാശൻ, ജനറൽ സെക്രട്ടറി ഡോ മുഹമ്മദ് റഫീക്, ഐക്ടോ ദേശീയ സെക്രട്ടറി ഡോ എൻ. മനോജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.