കാസര്‍കോട്> കാസർകോട് ജില്ലയിലെ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. ബളാൽ വില്ലേജിൽ ചുള്ളി മേഖലയിലെ വനത്തിൽ ഉരുൾപൊട്ടിയെന്നാണ് സംശയം. കനത്തമഴയില്‍ മലവെള്ളം ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ചു ഒഴുകുകയാണ്. റോഡുകൾ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി.
മാലോം കാര്യോട്ടുചാൽ പാലം