റെയ്ക്ജാവിക്ക്> അഗ്നി പര്‍വതത്തില്‍ നിന്നും ലാവ കത്തിജ്വലിച്ച് പുറത്തേക്ക് വരുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ലാവ എരിഞ്ഞെരിഞ്ഞ് കത്തി പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് ഐസ്ലണ്ടിലെ അ്ഗനിപര്വതത്തില് നിന്നും ഡ്രോണ്‍ പകര്‍ത്തിയത്. ഐസ്ലണ്ടിലെ ഫഗ്രദാള്സ്ഫജാള് അഗ്നിപര്‍വതത്തില്‍ നിന്നുള്ള ദൃശ്യം ഡ്രോണ്‍ ഫോട്ടോഗ്രാഫര്‍ ബ്ജോണ്‍ സ്റ്റീന്ബാക്കാണ് പകര്‍ത്തിയത്.
ചുവന്ന ചീക്കട്ടകള് ഉരുകി പുറത്തേക്ക് വരുന്ന തരത്തിലുള്ള കൃത്യതയുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ജനങ്ങള്‍ അഗ്നി പര്‍വതത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനായി അടുത്തേക്ക് ചെല്ലുന്നതായും മാധ്യമങ്ങള്‍ വ്യക്തമാക്കി. ഏപ്രില്‍ 2021 നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ബ്ജോണ്‍ സ്റ്റീന്‍ബാക്ക് പറഞ്ഞു. കുമിളകളായി തുടരുന്ന ലാവ പിന്നീട് ഓറഞ്ച് നിറത്തില്‍ പുറത്തേക്ക് വരികയാണ്. അവസാനം ചുവന്ന നിറമായി മാറുന്നു.
Magestical blow!
It’s almost a year since the volcano erupted. To celebrate I plan to release some old and never published videos over the next few weeks. Hope you like it! #SharingIsCaring pic.twitter.com/Nch3lsIGux
— Bjorn Steinbekk (@BSteinbekk) March 7, 2022
മാര്‍ച്ച 2022 നാാണ് ചിത്രങ്ങള്‍ സ്റ്റീന്‍ബാക്ക് പുറത്തുവിട്ടത്. ഐസ്ലണ്ട് തലസ്ഥാനത്ത് നിന്നും 40 കിലോമീറ്റര്‍ മാത്രം അകലെയാണ് അഗ്നിപര്‍വതം. ഐസിന്റേയും തീയുടേയും പേരില്‍ അറിയപ്പെടുന്ന ഐസ്ലണ്ട് യൂറോപ്പിലെ തന്നെ ഏറ്റവും വലുതും അപകടകരവുമായ അ്ഗനി പര്‍വതത്തിന്റെ നാടാണ്.