അട്ടപ്പാടി> വീട്ടില്‍ ഗ്രോബാഗില്‍ കഞ്ചാവ് വളര്‍ത്തിയ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. ഭൂതിവഴി ഊരിലെ ബിജെപി മുൻ സ്ഥാനാർഥി രാധാകൃഷ്ണനാണ് വീട്ടിൽ 20 കഞ്ചാവ് ചെടി വളര്‍ത്തി പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻസ്പെക്ടർ കെ ആർ അജിത്തും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഗ്രോബാഗില്‍ ഇയാൾ വീട്ടുമുറ്റത്താണ് കഞ്ചാവ് വളർത്തിയിരുന്നത്. അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രാധാകൃഷ്ണന്റെ ഭാര്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയായിരുന്നു.
പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി പി മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സുമേഷ്, വിജീഷ് കുമാർ, പി ഷാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ നിമ്മി, ഡ്രൈവർ പി പ്രദീപ് എന്നിവർ പങ്കെടുത്തു.
അട്ടപ്പാടിയില്‍ അറസ്റ്റിലായ ബിജെപി പ്രവര്ത്തകന് രാധാകൃഷ്ണനൊപ്പം എക്സൈസ് സംഘം