മൂലമറ്റം> കനത്ത മഴയെ തുടർന്ന് മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും 1.20 സെന്റിമീറ്റർ വീതം ഉയർത്തി. തിങ്കൾ വൈകിട്ടോടെ അണക്കെട്ടിലെ ജലനിരപ്പ് 40.38 മീറ്ററായി. പരമാവധി സംഭരണശേഷി 42 മീറ്ററാണ്. 266.38 ഘനമീറ്റർ വെള്ളമാണ് തൊടുപുഴ ആറ്റിലേക്ക് ഒഴുക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.