ഇസ്ലാമാബാദ്
ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് പാകിസ്ഥാനിൽ ആദ്യമായി ഒരു വനിതാ ഡിഎസ്പി. ഇരുപത്താറുകാരിയായ മനീഷ റൊപേറ്റ സിന്ധ് പൊലീസിന്റെ ഭാഗമായാണ് ചുമതലയേൽക്കുന്നത്.
പാക് പൊലീസിൽ ഉന്നത റാങ്കിൽ വനിതകൾ വിരളമാണ്. മനീഷയുടെ 16–-ാം വയസ്സിൽ അച്ഛൻ മരിച്ചു. മൂന്നു സഹോദരിമാർ ഡോക്ടർമാരാണ്. അനുജൻ മെഡിക്കൽ വിദ്യാർഥി.