കോഴിക്കോട്> ഭർതൃവീട്ടിൽ കെട്ടിതൂങ്ങിയ ഗർഭിണിയായ യുവതി മരിച്ചു. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്.
ബുധനാഴ്ച ഉച്ചയോടെ അനന്തു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സമയത്താണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ഭാഗ്യ അതേ ഫാനിൽ കെട്ടി തൂങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാഗ്യയുടെ അമ്മ രജിത കല എലത്തൂർ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് എലത്തൂർ ബാലപ്രഭയിൽ ബൈജീവിൻ്റെ മകളാണ്. സഹോദരി കാവ്യ.