ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയിൽ. 22ന് സമർപ്പിച്ച തുടരന്വേഷണറിപ്പോർട്ട് പുനരന്വേഷണ റിപ്പോർട്ടോ പുതിയ അന്വേഷണ റിപ്പോർട്ടോ ആയി ഉപയോഗിക്കാതിരിക്കാൻ നിർദേശിക്കണം. വിസ്താരം പൂർത്തിയാക്കിയ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തുന്നത് തടയണം–- തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മലയാള സിനിമയിലെ ഒരു വിഭാഗമാണ് കേസിനുപിന്നിലെന്നും മുൻ ഭാര്യയും അതിജീവിതയും ഒരു പൊലീസ് ഉദ്യോഗസ്ഥനും അവരെ സഹായിക്കുന്നുവെന്നും ദിലീപ് ആരോപിച്ചു.