കൊച്ചി : ശ്രീവല്ലഭൻ സംവിധാനം ചെയ്ത ” ധരണി “ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ നാല് അവാർഡുകൾ കരസ്ഥമാക്കി ശ്രദ്ധേയ ചിത്രമായി. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച സിനിമാറ്റോഗ്രാഫി , മികച്ച ഓഡിയോഗ്രാഫി എന്നീ മേഖലകളിൽ ആണ് “ധരണി ” അവാർഡുകൾ സ്വന്തമാക്കിയത്. സൂര്യ ഫിലിം ഫെസ്റ്റിവൽ എൻട്രി നേടിയിട്ടുമുണ്ട്.
“പച്ച”യ്ക്ക് ശേഷം പാരലാക്സ് ഫിലിം ഹൗസിന്റെ ബാനറിൽ ശ്രീവല്ലഭൻ ബി രചനയും സംവിധാനവും നിർവഹിച്ച “ധരണി “യിൽപുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പത്മശ്രീ തൃപ്തി മുഖർജിയാണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്. സംഗീത് മാർതണ്ഡ് പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യയായ തൃപ്തി മുഖർജിയുടെ ആദ്യ മലയാള സിനിമാ ഗാനമാണ് ” ധരണി ” യിലെ പാട്ട് . ലാലിച്ചൻ ദേവസ്യ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് പണ്ഡിറ്റ് രമേഷ് നാരായൺ. ഒറ്റപ്പെടുത്തലുകൾക്കെതിരെ പോരാടുന്ന വിശ്വം എന്ന യുവാവിന്റെ പോരാട്ടത്തിന്റെ കഥയാണ് ”ധരണി “.
ചെറുപ്പത്തിൽ ഏൽക്കുന്ന മുറിവുകൾ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന “ധരണി ” ഒറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും മുന്നിൽ തകരുന്ന പുതു തലമുറയ്ക്ക് അവയെല്ലാം അവഗണിച്ച് എങ്ങനെ മുന്നോട്ടു പോകാം എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. രതീഷ് രവി, എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ, സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു.
കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – കെ.രമേഷ്, സജു ലാൽ, കാമറ – ജിജു സണ്ണി, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, ഓഡിയോഗ്രാഫി- രാജാകൃഷ്ണൻ എം. ആർ. സംഗീത സംവിധാനം & ബി ജി എം-രമേശ് നാരായണന്, ആർട്ട് – മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റുംസ് – ശ്രീജിത്ത് കുമാരപുരം, പ്രൊജക്ട് ഡിസൈനർ – ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനിൽ.ബി. ബാബു, അസോസിയേറ്റ് ഡയറക്ടർ – ബാബു ചേലക്കാട്, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് – ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍- വിപിന്‍ദാസ് ചുള്ളിക്കല്‍ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അരുൺ വി.ടി പിആര്‍ ഒ :സുനിത സുനിൽ