തിരുവനന്തപുരം> നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില് പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് പോലീസ് കസ്റ്റഡിയില് എടുത്തത്. രാജ്ഭവനിലേക്ക് മാർച്ച് ചെയ്ത പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പിന്നീട് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച നേതാക്കളെ കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.















