തിരുവനന്തപുരം> വിലക്കയറ്റത്തിനെതിരെ ആഗസ്റ്റ് 10 രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ സമരത്തില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കും. അന്നേ ദിവസം തന്നെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മണിക്ക് കേന്ദ്രഗവര്മെന്റ് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും.