ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ജബ്ബാർ കല്ലറക്കലിനെയും ജനറൽ സെക്രട്ടറിയായി സിജോയ് വർഗ്ഗീസിനെയും തെരഞെടുത്തു. മൂന്നാറിൽ നടന്ന 7-ാം വാർഷിക പൊതുയോഗത്തിൽ മറ്റു ഭാരവാഹികളായി അരുൺ രാജ് കർത്താ (ട്രഷറർ), ഷിബു അന്തിക്കാട്, കുമാർ നീലകണ്ഠൻ (വൈസ് പ്രെസിഡന്റുമാർ ), വാസുദേവൻ ആർ വർമ്മ, ഹാരിസ് മണ്ണഞ്ചേരിൽ (ജോയിന്റ് സെക്രട്ടറിമാർ), സുശീൽ തോമസ് (ജോയിന്റ് ട്രഷറർ), സ്ലീബാ വര്ഗീസ്, ദിപു അന്തിക്കാട്, ശിവകുമാർ രാഘവ്, അനിൽ ജെയിംസ്, റോബിൻ ചിറ്റിലപ്പിള്ളി, പ്രഗ്നേഷ് സി കെ, നൗഫൽദീൻ സൈനുദീൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.