തിരുവനന്തപുരം> സേവനകാലാവധി പൂർത്തിയാക്കിയ കേരള പബ്ലിക് സർവീസ് കമീഷനംഗം ആർ പാർവതിദേവിക്ക് യാത്രയയപ്പുനൽകി. 2016 ജൂലൈ 26നാണ് പിഎസ്സി അംഗമായി ചുമതലയേറ്റത്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സാമൂഹിക നീതിയും സിവിൽ സർവീസും കേരള പിഎസ്സിയുടെ ചരിത്രം’ പുസ്തകത്തിന്റെ രചന സമിതിയുടെ അധ്യക്ഷയായും പ്രവർത്തിച്ചു.
ദീർഘകാലം പിഎസ്സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ്സി ബുള്ളറ്റിൻ പത്രാധിപസമിതി അധ്യക്ഷയായിരുന്നു. യാത്രയയപ്പുയോഗം ചെയർമാൻ എം കെ സക്കീർ ഉദ്ഘാടനം ചെയ്തു. കമീഷനംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.