ഒറിഗോൺ> ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ മത്സരിച്ച മലയാളി താരം എൽദോസ് പോൾ മെഡൽ നേടാതെ മടങ്ങി. ഫൈനലിൽ 16.79 മീറ്റർ ദൂരം ചാടിയ എൽദോസ് ഒമ്പതാമനായാണ് പുറത്തായത്. അതേസമയം ഇതാദ്യമായാണ് ഈ ഇനത്തിൽ ഒരു ഇന്ത്യക്കാരൻ ഫൈനലിൽ യോഗ്യത നേടുന്നത്.