തിരുവനന്തപുരം> സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. ശ്രീറാം വെങ്കിട്ടരാമനാണ് പുതിയ ആലപ്പുഴ കലക്ടർ. ഡോ. രേണു രാജിനെ എറണാകുളം കലക്ടറായും ജെറോമിക് ജോർജിനെ തിരുവനന്തപുരം കലക്ടറായും നിയമിച്ചു. ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടർ എസ് ഹരികിഷോറിന് മാനേജിങ് ഡയറക്ടർ തസ്തികയുടെ അധിക ചുമതല നൽകി. എം ജി രാജമാണിക്യത്തെ ഗ്രാമവികസന വകുപ്പ് കമ്മീഷണറായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ അധിക ചുമതലയും നൽകി. നവജ്യോത് ഖോസയെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും.
ജാഫർ മാലികാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും നൽകി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി ആർ കെ തേജ മൈലവരപ്പുവിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ അധികചുമതല നൽകി. എൻ ദേവിദാസിനെ മലപ്പുറം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറായി നിയമിച്ചു. ഡോ. വിനയ് ഗോയലിനെ ഹൗസിങ് കമ്മീഷണറായി നിയമിച്ചു. കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് സെക്രട്ടറി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ എന്നീ അധികചുമതലയും നൽകി. കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെആർടിഎൽ) മാനേജിംഗ് ഡയറക്ടറുടെ ചുമതലയുമുണ്ടാകും.
അനുപം മിശ്രയെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിച്ചു. അരുൺ കെ വിജയൻ നിലവിലുള്ള ചുമതലയ്ക്ക് പുറമേ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും നൽകി.അർജുൻ പാണ്ഡ്യനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകി. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറായ എസ് പ്രേം കൃഷ്ണന് കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ഡയറക്ടറുടെ അധിക ചുമതല നൽകി. സബ് കലക്ടറായ എം എസ് മാധവിക്കുട്ടിക്ക് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധികചുമത നൽകി. സബ് കലക്ടറായ വി ചെൽസാസിനിക്ക് കോഴിക്കോട് ജില്ലാ വികസന കമ്മീഷണർ തസ്തികയുടെ മുഴുവൻ അധിക ചുമതലയും വ ദേവികുളം സബ് കലക്ടറായ രാഹുൽ കൃഷ്ണ ശർമയ്ക്ക് ഇടുക്കി ജില്ലാ വികസന കമ്മീഷണറുടെ അധികചുമതലയും നൽകി.