ന്യൂഡൽഹി > 2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി അപര്‍ണ ബാലമുരളിയും മികച്ച നടനായി സൂര്യയും അജയ് ദേവ്ഗണും തെരഞ്ഞെടുക്കപ്പെട്ടു. സൂരരൈപോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണയ്ക്കും സൂര്യയ്ക്കും പുരസ്കാരം.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി മികച്ച സംവിധായകനായി. ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. മികച്ച സഹനടനായി ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. സുരരൈപോട്ര് ആണ് മികച്ച സിനിമ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.
മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം. മികച്ച ചലച്ചിത്ര ഗ്രന്ഥം: എം ടി അനുഭവങ്ങളുടെ പുസ്തകം, രചയിതാവ്: അനൂപ് രാമകൃഷ്ണൻ. വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം). മികച്ച വിവരണം: ശോഭ തരൂർ ശ്രീനിവാസൻ.