കൊല്ലം> കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്ത് വാർഡുകൾ യുഡിഎഫും ബിജെപിയും നിലനിർത്തി. ചവറ പഞ്ചായത്തിലെ കൊറ്റൻകുളങ്ങരയിൽ ആർഎസ്പിയിലെ അംബികദേവി 123 വോട്ടിന്റെയും ഇളമ്പള്ളൂർ പഞ്ചായത്തിലെ ആലുംമൂട്ടിൽ ബിജെപിയിലെ ജെ ശ്രീജിത് 22 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആർഎസ്പിയിലെ എസ് തുളസീധരൻപിള്ള വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് കൊറ്റൻകുളങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത് . ബിജെപി അംഗം ശ്രീധരൻ രാജിവച്ചതിനെത്തുടർന്നായിരുന്നു ആലുംമൂട്ടിൽ ഉപതെരഞ്ഞെടുപ്പ്.
ആലുംമൂട്–- ജെ ശ്രീജിത് ( 476 ), എൽഡിഎഫ് പി വേണു , ( 454) , യുഡിഎഫ് കെ ജയകുമാർ (219 ) എന്നിങ്ങനെയാണ് വോട്ട്നില.
കൊറ്റൻകുളങ്ങര–- അംബികദേവി (654 ) എൽഡിഎഫ്ഉ ണ്ണിക്കൃഷ്ണൻ മാനേഴുത്ത് ( 531) ബിജെപി സതീഷ് കുമാർ (56 ) എന്നിങ്ങനെയാണ് വോട്ട്നില.