തിരുവനന്തപുരം> സംസ്ഥാനത്തെ ഇരുപത് തദ്ദേശ വാര്ഡുകളിലേയ്ക്കായി ജൂലൈ 21 ന് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് മുന്നേറ്റം. പത്തിടങ്ങളില് മികച്ച വിജയം നേടിയ എല്ഡിഎഫ് മികവ് പുലര്ത്തി.കഴിഞ്ഞ തവണത്തേക്കാള് മികച്ച ഭൂരിപക്ഷമാണ് ജയിച്ച പല വാര്ഡുകളിലും എല്ഡിഎഫ് നേടിയത്. ഒമ്പത് വാര്ഡുകളില് യുഡിഎഫ് സ്ഥാനാര്ഥികള് വിജയിച്ചു. ഒരു സീറ്റില് ബിജെപി ജയിച്ചുകയറി.
തൃത്താല, കുമ്പിടി, പാലമേല് എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്, ആടകം വാര്ഡുകളിലാണ് എല്ഡിഎഫ് വിജയിച്ചത്
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്മേട് അച്ചന്കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്ഡുകളിലാണ് യുഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര് ആലുമൂട്ടി വാര്ഡിലാണ് ബിജെപി വിജയിച്ചത്.
കാസര്കോഡ്
കാസര്കോഡ് ജില്ലയില് അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് മൂന്നിടത്തും യുഡിഎഫ് രണ്ടിടത്തും വിജയിച്ചു. കഴിഞ്ഞ തവണ എല്ഡിഎഫ്- 3, യുഡിഎഫ്- 1, ബിജെപി- 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. തുടര്ന്ന്, ബദിയഡുക്ക പട്ടാജെ വാര്ഡ് കോണ്ഗ്രസ് പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് നഗരസഭയില് തോയമ്മല് ഡിവിഷനില് സിപിഐ എമ്മിലെ എന് ഇന്ദിര 464 വോട്ടിന് ജയിച്ചു. കള്ളാര് പഞ്ചായത്തില് ആടകം വാര്ഡില് എല്ഡിഎഫ് സ്വതന്ത്രന് സണ്ണി എബ്രഹാം ഓണശേരി 34 വോട്ടിന് ജയിച്ചു. യുഡിഎഫ് സ്ഥാനാര്ഥിയായി സജി പ്ലാച്ചേരിയും ബിജെപി സ്ഥാനാര്ഥിയായി സുനേഷ് നാരായണനുമാണ് മത്സരിച്ചത്.
എന് ഇന്ദിര
അതേസമയം, കുമ്പള പഞ്ചായത്തില് പെര്വാഡില് എല്ഡിഎഫിലെ എസ് അനില്കുമാര് 189 വോട്ടിന് ജയിച്ചു. എല്ഡിഎഫ് -675,യുഡിഎഫ്- 486, ബിജെപി -61, എസ്ഡിപിഐ- 141, സ്വത. – 11. എന്നിങ്ങനെയാണ് വോട്ട് നില. ഇവിടെ എല്ഡിഎഫ് ഭൂരിപക്ഷം കൂടി.
പള്ളിക്കര പഞ്ചായത്തില് പള്ളിപ്പുഴ സിറ്റിങ് സീറ്റില് യുഡിഎഫ് സ്ഥാനാര്ഥി സമീറ 596 വോട്ടിന് വിജയിച്ചു. യുഡിഎഫ് 831, എല്ഡിഎഫ്- 235, ബിജെപി- 12 എന്നിങ്ങനെയാണ് വോട്ടുനില.
ഇടുക്കി
ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാര്ഡ് അച്ചന്കാനത്ത് യുഡിഎഫ് ജയിച്ചു. യുഡിഎഫിന്റെ സൂസന് ജേക്കബാണ് ജയിച്ചത്. എല്ഡിഎഫ് സ്വതന്ത്ര സ്ഥാനാര്ഥിയായ ലിസി ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്.എന്ഡിഎയുടെ രാധാ അരവിന്ദാക്ഷന് മൂന്നാം സ്ഥാനത്താണ്.
ആകെയുള്ള 18 സീറ്റില് എല് ഡി എഫിന് നിലവില് ഏഴും യുഡിഎഫിന് ആറും എന്ഡിഎക്ക് മൂന്നും ഒരു സ്വതന്ത്രനുമടങ്ങുന്നതാണ് കക്ഷിനില.
മലപ്പുറം
മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനില് എല്ഡിഎഫിന് ജയം. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഐ എമ്മിലെ കെ എം വിജയലക്ഷ്മിയാണ് വിജയിച്ചത്. മഞ്ചേരി നഗരസഭ കിഴക്കേത്തല ഡിവിഷന് യുഡിഎഫ് നിലനിര്ത്തി. മുസ്ലിം ലീഗിലെ പരയറ്റ മുജീബ് റഹ്മാന് 155 വോട്ടിനു ജയിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന് യുഡിഎഫ് നിലനിര്ത്തി. 2007 വോട്ടിന് മുസ്ലിം ലീഗിലെ സി ടി അയ്യപ്പന് ഇവിടെ ജയിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാര്ഡില് 59 വോട്ടിന് യുഡിഎഫിലെ മുഹ്സിന സാഹിര് വിജയിച്ചു. മലപ്പുറം ജില്ലയില് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഉള്പ്പടെ അഞ്ചിടത്തായിരുന്നു മത്സരം.
അലുവ
ജെബി മേത്തര് എം പിയായതിനെ തുടര്ന്ന് വേണ്ടിവന്ന ആലുവ നഗരസഭയിലെ 22-ാം വാര്ഡ് പുളിഞ്ചോട് ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ഥിക്ക് ജയം. വിദ്യ ബിജു 43 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ചു. ആകെ പോള് ചെയ്ത 403 വോട്ടുകളില് വിദ്യ ബിജുവിന് 168 വോട്ടാണ് ലഭിച്ചത്. എല്ഡിഎഫ് സ്ഥാനാര്ഥി എന് കെ കവിതയ്ക്ക് 125 വോട്ടുകള് ലഭിച്ചു. ബിജെപിയുടെ പി ഉമാദേവിക്ക് 110 വോട്ടുകളും ലഭിച്ചു. 574 വോട്ടര്മാരാണ് വാര്ഡില് ഉള്ളത്.
വിദ്യ ബിജു
26 അംഗ നഗരസഭയില് കോണ്ഗ്രസിന് 14 അംഗങ്ങളും, എല്ഡിഎഫിന് ഏഴും, ബിജെപിക്ക് നാലും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവും ഉണ്ട്.
പാലക്കാട്
പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പടി ഡിവിഷന് ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിലെ പി സ്നേഹ 1693 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ചു. യുഡിഎഫിലെ പി വി വനജയും എന്ഡിഎയിലെ ലിബിനി സുരേഷുമായിരുന്നൂ എതിര് സ്ഥാനാര്ഥികള്.
പി സ്നേഹ
കൊല്ലം
കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്ത് വാര്ഡുകള് യുഡിഎഫും ബിജെപിയും നിലനിര്ത്തി. ചവറ പഞ്ചായത്തിലെ കൊറ്റന്കുളങ്ങരയില് ആര്എസ്പിയിലെ അംബികദേവി 123 വോട്ടിന്റെയും ഇളമ്പള്ളൂര് പഞ്ചായത്തിലെ ആലുംമൂട്ടില് ബിജെപിയിലെ ജെ ശ്രീജിത് 22 വോട്ടിന്റെയും ഭൂരിപക്ഷത്തില് വിജയിച്ചു.
ആലപ്പുഴ
പാലമേല് പഞ്ചായത്ത് എരുമക്കുഴി വാര്ഡ് എല്ഡിഎഫ് നിലനിര്ത്തി. സിപിഐ എമ്മിലെ സജികുമാര് 88 വോട്ടിന് വിജയിച്ചു.
കോഴിക്കോട്
തിക്കോടി പഞ്ചായത്ത് അഞ്ചാം വാര്ഡ് ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് സീറ്റ് നിലനിര്ത്തി. സിപിഐ എമ്മിലെ ഷീബ പുല്പ്പാണ്ടി തൊട്ടടുത്ത എതിര് സ്ഥാനാര്ഥി കോണ്ഗ്രസിലെ അഡ്വ: അഖില പുതിയോട്ടിലിനേക്കാള് 448 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.791 വോട്ടുകള് ലഭിച്ചു.
ഷീബ പുല്പ്പാണ്ടി
കോട്ടയം
കാണക്കാരി ഗ്രാമപഞ്ചായത്ത് കുറുമുള്ളര് വാര്ഡ് എല്ഡിഎഫ് നിലനിര്ത്തി. എല്ഡിഎഫില് നിന്ന് കേരളാ കോണ്ഗ്രസ് എം സ്ഥാനാര്ഥിയായി മത്സരിച്ച വിനിത രാഗേഷ് വിജയിച്ചു. 216 വോട്ടാണ് ഭൂരിപക്ഷം. കോണ്ഗ്രസ് ഐ സ്ഥാനാര്ത്ഥി ഗീതാ ശിവനെയാണ് തോല്പ്പിച്ചത്.
വിനിത രാഗേഷ്
പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് – മുനിസിപ്പാലിറ്റി, പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാര്ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്
ഇരുപത് വാര്ഡുകളിലായി 1,24,420 വോട്ടര്മാരാണുണ്ടായിരുവന്നത്. 59,948 പുരുഷന്മാരും 64,471 സ്ത്രീകളും ഒരു ട്രാന്സ്ജെന്ററുമായിരുന്നു.
വോട്ടെണ്ണല് 22 ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില് ആരംഭിച്ചു