ആലുവ> ജെബി മേത്തർ എം പിയായതിനെ തുടർന്ന് വേണ്ടിവന്ന ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയം. വിദ്യ ബിജു 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത 403 വോട്ടുകളില്‍ വിദ്യ ബിജുവിന് 168 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ കവിതയ്ക്ക് 125 വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ പി ഉമാദേവിക്ക് 110 വോട്ടുകളും ലഭിച്ചു. 574 വോട്ടര്‍മാരാണ് വാര്‍ഡില്‍ ഉള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജെബി മേത്തറിന് 260 വോട്ടുകള്‍ ലഭിച്ചിരുന്നു.എല്‍ഡിഎഫിലെ എന്‍ കെ കവിതയ്ക്ക് 141 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 119 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 43 വോട്ടായി കുറയുകയായിരുന്നു.
26 അംഗ നഗരസഭയില്‍ കോണ്‍ഗ്രസിന് 14 അംഗങ്ങളും, എല്‍ഡിഎഫിന് ഏഴും, ബിജെപിക്ക് നാലും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവും ഉണ്ട്.