കൊച്ചി> എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്ക് ഹെെക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പി ജി പരീക്ഷകൾ എഴുതാൻ വേണ്ടി ആഗസ്റ്റ് 4 വരെയാണ് ജാമ്യം.
ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.