കാസര്‍കോട്> സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്ഥാനാര്‍ഥിയായ എന്‍ ഇന്ദിരയാണ് വിജയിച്ചത്.ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി
എല്‍ ഡി എഫ് -701,യുഡിഎഫ് – 234,ബി ജെ പി -72 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ ലഭിച്ചത്. സിപിഐ എം കൗണ്‍സിലര്‍ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്