തിരുവനന്തപുരം> തിരുവനന്തപുരം സിഇടി ക്യാമ്പസിന് സമീപത്ത് വിദ്യാർത്ഥികൾ സ്ഥിരമായി ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾപൊളിച്ച സദാചാര ഗുണ്ടകളുടെ നടപടിയിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. കാത്തിരിപ്പു കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് എസ്എഫ്ഐ പ്രതീകാത്മകമായി പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോബിൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം നിരഞ്ജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഞ്ചു കൃഷ്ണ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.