തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അക്രമിക്കാൻ നോക്കിയവരെ തടഞ്ഞ സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ് .വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ രണ്ട് പേഴസണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാർ, സുനീഷ് എന്നിവർക്ക് എതിരേയും കേസെടുക്കാൻ നിർശമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഉത്തരവ്.