മലപ്പുറം> വഖഫ് ബോർഡ് നിയമനത്തിൽ മതനേതാക്കൾക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പാലിച്ചെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനത്തിൽ എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചു. തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. എതിർപ്പ് ഉയർന്നപ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.