തിരുവനന്തപുരം> സഭയിൽ കെ കെ രമക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നുവെന്ന് എം എം മണി എംഎൽഎ അറിയിച്ചു. ‘അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും’ എം എം മണി അറിയിച്ചു. എല്ലാവരും സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ ജാഗ്രത കാണിക്കണം എന്ന് സ്പീക്കർ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്നും എം എം മണി വ്യക്തമാക്കി.
എം എം മണിയുടെ പരാമർശം അനുചിതമാണെന്നും പുരോഗമന മൂല്യബോധത്തിന് യോജിക്കുന്നതല്ലെന്നും ഇന്ന് സഭയിൽ സ്പീക്കർ എം ബി രാജേഷ് റൂളിങ് നൽകിരുന്നു.