തിരുവനന്തപുരം> വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഇൻഡിഗോ കമ്പനി മൂന്നാഴ്ചക്കാലം യാത്രാ വിലക്ക് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്.
വസ്തുതകൾ പൂർണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ടതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.