ലോർഡ്സ്> ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്ക്സ് ഏകദിന ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നു. ചെവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തിനുശേഷം വിരമിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ താരം ടെസ്റ്റിലും ട്വന്റി–20യിലും തുടര്‍ന്നും കളിക്കും.
ഇംഗ്ലണ്ടിനായി 104 ഏകദിന മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 2919 റണ്ണും 74 വിക്കറ്റും നേടി. 2011ൽ അയർലൻഡിനെതിരെയായിരുന്നു അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ഫെെനലിലായിരുന്നു സ്റ്റോക്സിന്റെ അസാമാന്യ പ്രകടനം കണ്ടത്. ന്യൂസിലൻഡുമായുള്ള കിരീടപ്പോരിൽ 84 റണ്ണുമായി പുറത്താകാതെനിന്ന സ്റ്റോക്സ് ഇംഗ്ലണ്ടിനെ സൂപ്പർ ഓവറിൽ എത്തിക്കുകയായിരുന്നു. ആദ്യമായി ഇംഗ്ലണ്ടിന് ലോകകിരീടം നൽകുകയും ചെയ്തു.