തിരുവനന്തപുരം> ചെള്ളുപനി (സ്ക്രബ് ടൈഫസ് )ബാധിച്ച് തിരുവനന്തപുരത്ത് 11 വയസുകാരൻ മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. ഒരാഴ്ചയായി സിദ്ധാർഥ് പനി ബാധിച്ച് ചികിൽസയിലാണ്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഈ മാസം ഇതുവരെ മാത്രം 70പേർക്കാണ് സംസ്ഥാനത്ത് ചെള്ളുപനി സ്ഥിരീകരിച്ചത്.ഈ വർഷം 253 പേർക്ക് ബാധിച്ചു. 5 പേർ മരണപെട്ടു.
എലികളുടെ ശരീരത്തിൽ ഉള്ള ചെള്ളുകൾ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ ലാർവയാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല.പെട്ടെന്നുള്ള പനി , വിറയൽ, തലവേദന,ശരീരവേദന,എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.