കൊച്ചി> മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറിവോടെ. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങളാണ് പുറത്തുവന്നത്.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരുന്നുണ്ട്. രണ്ട് പേര് വിമാനത്തില്‍ കയറി കരിങ്കൊടി കാണിച്ചാല്‍ വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല- എന്ന മുൻ എംഎൽഎ ശബരിനാഥന്റെ സന്ദേശമാണ് പുറത്ത് വന്നത്. നടന്നാല്‍ അടിപൊളി സമരം ആയിരിക്കുമെന്നുള്ള നേതാക്കളുടെ പ്രതികരണവുമുണ്ട്. യൂത്ത് സംസ്ഥാന ഭാരവാഹികൾ അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം പുറത്തായതോടെ മുഖ്യമന്ത്രിക്കെതിരായ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് വ്യക്തമാവുകയാണ്.