തിരുവനന്തപുരം> ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പട്ടികജാതി/വര്‍ഗ കോളനികളിലും മറ്റും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി കെ രാധാകൃഷ്ണന് വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. പട്ടിക വിഭാഗ വകുപ്പുകള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, സ്കൂളുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മഴ ദുരിതങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് പട്ടിക വിഭാഗം കോളനികളിലും മറ്റുമാണ്. ജില്ലാ ഓഫീസുകളിലും താഴെത്തട്ടിലും ഉദ്യോഗസ്ഥരുടെ സമയോചിത സേവനം ഡയറക്ടര്‍ ഉറപ്പുവരുത്തണം – മന്ത്രി നിര്‍ദേശിച്ചു.ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുമായി സഹകരിച്ച് മതിയായ സൗകര്യങ്ങള്‍ ഒരുക്കണം. ഓരോ ഓഫീസിലും ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച് നടപ്പാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.