കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ ആരെയെങ്കിലും സംശയത്തില്‍ നിര്‍ത്തരുതെന്ന് കോടതി.പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് ഇത് കൈകാര്യം ചെയ്തത്. മെമ്മറി കാര്‍ഡ് വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും കോടതി പറഞ്ഞു
പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ കണ്ടില്ല. വിചാരണ ഘട്ടത്തില്‍ മാത്രമാണ് പരിശോധിച്ചത്.തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ചോദിച്ചു.കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും