തിരുവനന്തപുരം > മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ പി കുമാരന്. അരനൂറ്റാണ്ടിലെ സിനിമ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം. അടുത്തമാസം മൂന്നിന് പുരസ്കാരം സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.