കൊച്ചി> പ്രതാപ് പോത്തനുമായി വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുണ് ഉള്ളതെന്ന് മോഹൻലാൽ . തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തനെന്നും എഫ് ബിയിൽ എഴുതിയ അനുസ്മരണ കുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഒരു യാത്രാമൊഴിയിൽ മോഹൻലാൽ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ ബറോസിൽ പ്രതാപ് പോത്തനും സഹകരിക്കുന്നുണ്ടായിരുന്നു. ഫാന്റസി ത്രില്ലർ സിനിമയായ ബറോസിൽ മന്ത്രിക പാവക്ക് ശബ്ദം നൽകേണ്ടിയിരുന്നത് പ്രതാപ് പോത്തനായിരുന്നു. മോഹൻലാലുമായി സഹകരിക്കുന്നതിന്റെ സന്തോഷം പ്രതാപ് പോത്തൻ പങ്കുവെച്ചിരുന്നു.
ഇന്ന് രാവിലെയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.