തിരുവനന്തപുരം > അട്ടപ്പാടിയില്‍ കുട്ടി മരിച്ചത് ചികിത്സ കിട്ടാതെയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്. കുട്ടി മരിച്ചത് ഒറ്റപ്പെട്ട ഊരിലാണ്. ഊരിലെ 13 കുടുംബങ്ങളുടെ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഓരോ ഊരുകളിലെയും ആവശ്യത്തിന് ഒരോ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.