മേലുകാവ് > കെഎസ്ആർടിസി ബസ്സും പാചകവാതകം കൊണ്ടുപോയ മിനി വാനും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. മേലുകാവ് സ്വദേശി എഴുകുംകണ്ടത്തിൽ റിൻസ് സെബാസ്റ്റ്യനാണ് (ചാക്കോ, 40) മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുകടവിന് സമീപം വലിയമംഗലത്താണ് അപകടമുണ്ടായത്. മൂവാറ്റുപുഴയിൽ നിന്നും എരുമേലിക്ക് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സും മേലുകാവിലെ ഗ്യാസ് ഏജൻസി വാനുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ടു വണ്ടികളുടെയും മുൻ വശം പൂർണമായും തകർന്നു. ഈരാറ്റുപേട്ടയിലെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് റിൻസിനെ വണ്ടിക്ക് ഉള്ളിൽ നിന്നും പുറത്ത് എടുത്തത്. പാല ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയിരുന്നു. ബസ് യാത്രകരായ നാലു പേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു