തിരുവനന്തപുരം> മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രതി സുഭാഷ് താഴേക്ക് വീണു. മരത്തിന് താഴെ ഫയര്‍ഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് പ്രതി വീണത്. ഇയാളെ ജയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയായ സുഭാഷ് എന്ന തടവുകാരനാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജയില്‍ മോചനം വേണമെന്നും ജഡ്ജി സ്ഥലത്തെത്തണമെന്നുമാണ് മരത്തിന് മുകളില്‍ നിന്നും ഇയാളാവശ്യപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തെ കാണണമെന്നുമുള്ള ആവശ്യവും ഇയാള്‍ മുന്നോട്ട് വെച്ചിരുന്നു.
രണ്ട് മണിക്കൂറോളം നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ഇയാളെ താഴെയിറക്കാനായത്. മാനസികാസ്വാസ്ത്യമുള്ളയാളാണെന്ന് ജയില്‍ വാര്ഡന് പറഞ്ഞു. കൊവിഡ് കാലത്ത് പുറത്തിറങ്ങിയ തടവ് പുള്ളികള്‍ക്ക് ഒപ്പം ഇയാളുമുണ്ടായിരുന്നു. എന്നാല്‍ മടങ്ങി വരാനുള്ള സമയം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരികയായിരുന്നു. തുറന്ന ജയിലിലേക്കായിരുന്നു സുഭാഷിനെ കൊണ്ടുവന്നത്.
ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാളെ പിന്നീട് പൂജപ്പുരയിലേക്ക് മാറ്റി. ജയിലിലെ ഉദ്യോഗസ്ഥരുടെ ഒപ്പം ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തു കൊണ്ടുവന്നപ്പോഴാണ് ഓടി രക്ഷപ്പെട്ട് മരത്തിന് മുകളില്‍ കയറിയത്.